വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ നോര്‍ക്ക വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM).

ഈ പദ്ധതി പ്രകാരം, രണ്ട് വര്‍ഷത്തെ പ്രവാസത്തിനുശേഷം മടങ്ങിയെത്തിയ പ്രവാസികള്‍ക്കും പ്രവാസി കൂട്ടായ്മകള്‍ക്കും നോര്‍ക്ക റൂട്ട്സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ധനകാര്യ സ്ഥാപനത്തിലൂടെ വായ്പകള്‍ സ്വീകരിച്ച് സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്.

സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സ് 15% മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ), കൃത്യമായി തിരിച്ചടവ് നടത്തുന്നവര്‍ക്ക് 3%പലിശ സബ്സിഡിയും നല്‍കും.

അപേക്ഷകന്‍ നോര്‍ക്ക റൂട്ട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റില്‍ NDPREM - ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്റ്റര്‍ ചെയ്യുന്നതിന് പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ, റേഷന്‍കാര്‍ഡ്, പാന്‍കാര്‍ഡ്, പദ്ധതിയെകുറിച്ച് ലഘുവിവരണം എന്നിവ കൈയില്‍ കരുതേണ്ടതാണ്. പദ്ധതി, പദ്ധതിക്കാവശ്യമായ തുക, ലോണ്‍ എടുക്കുന്ന ധനകാര്യ സ്ഥാപനത്തിന്‍റെ വിവരം എന്നിവ രജിസ്ട്രേഷനില്‍ രേഖപ്പെടുത്തേണ്ടതാണ്. രജിസ്റ്റര്‍ ആയതിനുശേഷം ധനകാര്യസ്ഥാപനത്തിലേക്ക് ശുപാര്‍ശ ലഭിക്കുന്നതിന് രജിസ്ട്രേഷനുശേഷം ലഭിക്കുന്ന പ്രിന്‍റും, പാസ്പോര്‍ട്ടും, ഫോട്ടോയുമായി നോര്‍ക്ക റൂട്ട്സിന്‍റെ ജില്ലാ ഓഫീസില്‍ സ്ക്രീനിംഗിന് നേരിട്ടോ അല്ലായെങ്കില്‍ പാസ്സ്പോര്‍ട്ടിന്‍റെ ഫോട്ടോ പേജ്, അഡ്രസ് പേജ്, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തായിരുന്നു എന്നു തെളിയിക്കുന്നതിനാവശ്യമായ പാസ്സ്പോര്‍ട്ട് പേജുകളുടെ കോപ്പികള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695014 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയ്യക്കാവുന്നതാണ്.

സംശയ നിവാരണത്തിന് 0471- 2770511, 18004253939(ടോള്‍ ഫ്രീ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

നോര്‍ക്ക റൂട്ട്സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ധനകാര്യസ്ഥാപനങ്ങള്‍ ചുവടെ

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • കാനറ ബാങ്ക്
  • കേരള ബാങ്ക്
  • ബാങ്ക് ഓഫ് ബറോഡ
  • ഫെഡറല്‍ ബാങ്ക്
  • സൗത്ത് ഇന്ത്യന്‍ ബാങ്ക്
  • ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
  • യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
  • ബാങ്ക് ഓഫ് ഇന്ത്യ
  • യുകോ ബാങ്ക്
  • ധനലക്ഷ്മി ബാങ്ക്
  • കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്
  • കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍
  • കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍
  • കേരള സംസ്ഥാന എസ്.സി / എസ്.ടി കോര്‍പ്പറേഷന്‍
  • കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍
  • കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോര്‍പ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ ് (മലപ്പുറം).
  • ട്രാവന്‍കൂര്‍ പ്രവാസി വികസന കോര്‍പ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)