തൊഴിൽ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം

കേരളത്തിലെ വിവിധ റിക്രൂട്ട്മെൻറ് ഏജൻസികൾ കരീബിയൻ ദ്വീപ സമൂഹത്തിൽപെട്ട രാജ്യങ്ങളിലേയ്ക്ക് അനധികൃത റിക്രൂട്ട്മെൻറ് നടത്തുന്നതായി നോർക്ക റൂട്ട്സിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ആയതുകൊണ്ട് തൊഴിൽ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. വിദേശ രാജ്യങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കേരള സർക്കാറിന്റെ കീഴിലുളള രണ്ട് സ്ഥാപനങ്ങളിൽ ഒന്നാണ് നോർക്ക റൂട്ട്സ്. നഴ്‌സുമാർ, ഡോക്ടർമാർ, ടെക്‌നീഷ്യന്മാർ, ഗാർഹികതൊഴിലാളികൾ എന്നീ മേഖലയിലുളളവർക്ക് വിവിധ ജിസിസി രാജ്യങ്ങളിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന റിക്രൂട്ട്മെൻറ് നടത്തിവരുന്നു. സുതാര്യമായ ഓൺലൈൻ സംവിധാനത്തിലൂടെയാണ് നോർക്ക റൂട്ട്സ് നിയമനങ്ങൾ നടത്തുന്നത്.

 

 

22.01.2019

പബ്ലിക് റിലേഷൻസ് ഓഫീസർ

നോർക്ക റൂട്ട്സ്

തിരുവനന്തപുരം


ലോക കേരള സഭ മേഖല സമ്മേളനം: ദുബായിൽ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

2019 ഫെബ്രുവരി 15, 16 തീയതികളിൽ ദുബായിൽ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. 15ന് വൈകുന്നേരം 7 മണിക്ക് എത്തിസലാത്ത് മൈതാനത്താണ് കേരള മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യുന്നത്.

സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് പുറമേ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്സ് ഐ.എ.എസ്, പ്രവാസികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ ഐ.എ.എസ്, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി. ടി. കുഞ്ഞുമുഹമ്മദ്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും.

ഗൾഫ് മേഖലയിലെ ലോക കേരള സഭാംഗങ്ങളാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 2020 ജനുവരി ആദ്യം നിയമസഭാ സമുച്ചയത്തിൽ നടത്തുവാൻ പോകുന്ന

വിപുലമായ രണ്ടാം ലോക കേരള സഭയ്ക്ക് മുന്നോടിയായാണ് ദുബായിൽ ലോക കേരള സഭ മേഖലാ സമ്മേളനം നടക്കുക. ഇതിന്റെ ഭാഗമായി കേരളത്തനിമയും പാരമ്പര്യവും നിലനിർത്തുന്ന കലാപരിപാടികളും സംഘടിപ്പിക്കും.

ലോകമെമ്പാടുമുളള മലയാളികളുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സാംസ്കാരിക സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് രൂപീകൃതമായ ലോക കേരള സഭയുടെ ആദ്യ സമ്മേളനം 2018 ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിൽ നടന്നിരുന്നു.

 

16.01.2019

പബ്ലിക് റിലേഷൻസ് ഓഫീസർ

നോർക്ക റൂട്ട്സ്

തിരുവനന്തപുരം


പത്രക്കുറിപ്പ് നോര്‍ക്ക പുനരധിവാസ പദ്ധതി വിപുലീകരിച്ചു: സിന്റികേറ്റ് ബാങ്കുമായി കൈകോര്‍ത്തു.

ധനകാര്യ സ്ഥാപനങ്ങളുടെ 3000 ത്തോളം ശാഖകളിലൂടെ പദ്ധതി നടപ്പിലാകും

 

തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ, നോര്‍ക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (NDPREM) പദ്ധതിയുടെ സേവനങ്ങള്‍ വിപുലപ്പെടുത്തി. ഇതിന്‍ പ്രകാരം ബാങ്കുകളുള്‍പ്പെടെയുളള 9 ധനകാര്യ സ്ഥാപനങ്ങളുടെ 3000 ത്തോളം ശാഖകളിലൂടെയാണ് പദ്ധതി നടപ്പിലാകുക.

പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സ് സിന്റിക്കേറ്റ് ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും സിന്റികേറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജർ കെ. വി. എന്‍. മൂര്‍ത്തിയും തമ്മിൽ ധാരണാപത്രം കൈമാറി. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജർ ഡി. ജഗദ്ദീശ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍. വി. മത്തായി, സിന്റികേറ്റ് ബാങ്ക് ചീഫ് മാനേജര്‍ മല്ലിക ജെ സിങ്, സീനിയര്‍ മാനേജര്‍ എന്‍. വിജീഷ് കുമാര്‍, മാനേജര്‍ അജിത്ത് മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു .

ലണ്ടനില്‍ ഒരു ശാഖയും ഒമാനിൽ സിന്റികേറ്റ് ബാങ്കിന്റെ നിയന്ത്രണത്തിലുളള മുസാന്‍ഡം എക്‌സ്‌ചേഞ്ച് കമ്പനിയുടെ 15 ശാഖകളിലൂടെയും കേരളത്തിലെ 248 ശാഖകളിലൂടെയും പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭിക്കും.

നിലവില്‍ നോര്‍ക്ക റൂട്ട്സ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷൻ ലിമിറ്റഡ്, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷൻ, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണസംഘം, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (KSCARDB) എന്നിവ മുഖാന്തിരം വായ്പ അനുവദിക്കുന്നുണ്ട്. നോര്‍ക്ക റൂട്ട്സ് വെബ്‌സൈറ്റിൽ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമം അനുസരിച്ചാണ് പരിഗണിക്കുന്നത്. അപേക്ഷകര്‍ക്ക് വിദഗ്ദ്ധ പരിശീലനവും നല്‍കും.

30 ലക്ഷം രൂപ വരെ മൂലധനച്ചെലവുളള സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡി, പരമാവധി 3 ലക്ഷം രൂപ വരെ

പദ്ധതിയിൻ കീഴിൽ ലഭിക്കും. ഗഡുക്കള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലുവര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സിഡി ബാങ്ക് വായ്പയിൽ ക്രമീകരിച്ച് നല്‍കും.

ഈ സാമ്പത്തിക വര്‍ഷം 15 കോടി രൂപ പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. ഇതു വരെ 737 ഗുണഭോക്താക്കള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങൾ മുഖേന 8.7 കോടി രൂപ സബ്‌സിഡി നല്‍കിയിട്ടുണ്ട്.

 

Photo Caption

 

നോര്‍ക്ക ഡിപ്പാർട്ടമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും സിന്റികേറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജർ കെ. വി. എന്‍. മൂര്‍ത്തിയും തമ്മിൽ ധാരണാപത്രം കൈമാറുന്നു.

 

01.02.2019

പബ്ലിക് റിലേഷൻസ് ഓഫീസർ നോര്‍ക്ക റൂട്ട്സ്

തിരുവനന്തപുരം


null

null


Beware of Fraudulent Job Offers

It has been learnt that many recruitment agencies in Kerala have been running unauthorized recruitment drives to the Caribbean Islands. This caution notice is issued by NORKA ROOTS in public interest. NORKA ROOTS is one of the two agencies of the Government of Kerala that does recruitment to foreign countries, authorized by the Ministry of External Affairs. NORKA ROOTS undertake recruitments of nurses, doctors, technicians and domestic workers to GCC countries, through a transparent, online system.

 

 

22.01.2019

Public Relations Officer

NORKA ROOTS

Thiruvananthapuram


null

null


null

null


null

null


null

null


null

null


null

null


null

null


null

null


null

null


null

null


null

null


null

null


null

null


null

null


null

null


null

null


null

null


null

null